Thursday, June 7, 2007

സില്‍ക്ക് - ഒരു ഫോട്ടോ പോസ്റ്റ്

കുറച്ചു മാസം മുന്‍പ് ബാംഗ്ലൂര്‍ ചേച്ചിയുടെ വീട്ടില്‍ പോയിരുന്നു. അവിടെ നിന്നും ഒരു ചെറിയ ട്രിപ്പ് പോയപ്പോള്‍ വഴിയില്‍ കണ്ടത്. സ്ഥലം സിറ്റിയില്‍ നിന്നും അല്‍പം ദൂരെയാണ്. പട്ടു നൂല്‍ കൃഷിയാണെന്നു തോന്നിയതു കൊണ്ട് വണ്ടി നിര്‍ത്തി ചെന്നു. അവിടുത്തെ ആളുകള്‍ നല്ലവരായത് കൊണ്ട് എല്ലാം പറഞ്ഞു തരികയും ഫോട്ടോ എടുക്കാന്‍ സമ്മതിക്കുകയും ചെയ്തു.

[ഞെക്കി വലിയ ചിത്രങ്ങള്‍ കാണുക]

മള്‍ബറിത്തോട്ടം


പട്ടുനൂല്‍ പുഴുക്കള്‍ തീറ്റയില്‍ .


ഇങ്ങനെ തീറ്റിച്ച് കുട്ടപ്പന്‍മാരാക്കി ഇവന്‍മാരെ പട്ടുനൂല്‍പ്പണിക്കിറക്കും



ഒരുത്തന്‍ ഷൈന്‍ ചെയ്യാന്‍ തലപൊക്കി വന്നപ്പോള്‍ , അവന്‍ ഔട്ട് ഒഫ് ഫോക്കസായിപ്പോയി.


ഇതാണ്‌ കൊക്കൂണ്‍ ഉണ്ടാക്കുന്ന സ്ഥലം . ഇതവന്‍മാര്‍ കൂറേ നേരം വെയിലത്തു വയ്ക്കും . അതെന്തിനാണെന്നു മനസ്സിലായില്ല



പറഞ്ഞ പണി ചെയ്യാതെ ഓടി നടക്കുന്ന പുഴുക്കുട്ടന്‍മാര്‍



മിടുക്കന്‍മാരായ പുഴുക്കുട്ടന്‍മാര്‍ ഉണ്ടാക്കിയ കൊക്കൂണുകള്‍



ഇവന്‍മാരറിയുന്നില്ലല്ലോ ഈ കഷ്ടെപ്പെട്ടു ഉണ്ടാക്കുന്നതെല്ലാം കൊച്ചമ്മമാര്‍ക്കു ചമഞ്ഞു നടക്കാനാണെന്ന്.