[ഞെക്കി വലിയ ചിത്രങ്ങള്‍ കാണുക]
മള്‍ബറിത്തോട്ടം
പട്ടുനൂല്‍ പുഴുക്കള്‍ തീറ്റയില്‍ .
ഇങ്ങനെ തീറ്റിച്ച് കുട്ടപ്പന്മാരാക്കി ഇവന്മാരെ പട്ടുനൂല്പ്പണിക്കിറക്കും
ഒരുത്തന് ഷൈന്‍ ചെയ്യാന്‍ തലപൊക്കി വന്നപ്പോള്‍ , അവന് ഔട്ട് ഒഫ് ഫോക്കസായിപ്പോയി.
ഇതാണ് കൊക്കൂണ്‍ ഉണ്ടാക്കുന്ന സ്ഥലം . ഇതവന്മാര് കൂറേ നേരം വെയിലത്തു വയ്ക്കും . അതെന്തിനാണെന്നു മനസ്സിലായില്ല
പറഞ്ഞ പണി ചെയ്യാതെ ഓടി നടക്കുന്ന പുഴുക്കുട്ടന്മാര്
മിടുക്കന്മാരായ പുഴുക്കുട്ടന്മാര് ഉണ്ടാക്കിയ കൊക്കൂണുകള്‍
ഇവന്മാരറിയുന്നില്ലല്ലോ ഈ കഷ്ടെപ്പെട്ടു ഉണ്ടാക്കുന്നതെല്ലാം കൊച്ചമ്മമാര്‍ക്കു ചമഞ്ഞു നടക്കാനാണെന്ന്.
23 comments:
പട്ടു നൂല് കൃഷിയാണെന്നു തോന്നിയതു കൊണ്ട് വണ്ടി നിര്‍ത്തി ചെന്നു. അവിടുത്തെ ആളുകള്‍ നല്ലവരായത് കൊണ്ട് എല്ലാം പറഞ്ഞു തരികയും ഫോട്ടോ എടുക്കാന്‍ സമ്മതിക്കുകയും ചെയ്തു.
സില്‍ക്ക് - ഒരു ഫോട്ടോ പോസ്റ്റ്
ഉണ്ണിക്കുട്ടാ ഇതാ നിനക്ക് കാര്യവിവരം ഇല്ല എന്ന് പറയുന്നത്. വെറുതെ ‘സില്‍ക്ക്-ഒരു ഫോട്ടോ പോസ്റ്റ്‘ എന്ന് മാത്രം ആദ്യകമന്റിട്ടിരുന്നെങ്കില് ജനം ഇടിച്ച് കയറില്ലായിരുന്നോ? ഛെ എല്ലാം കളഞ്ഞു. ;-)
ഓടോ: പട്ടുനൂല്‍ പുഴുവിന്റെ പടം എന്റെ പട്ടി, ടിങ്കു മോന് കാണും. ഹും!
ഹ ഹ ഹ... ദില്‍ബു പറഞ്ഞത് വെരി കറക്ട്... :)
പിന്നെ,
ഇതവന്മാര് കൂറേ നേരം വെയിലത്തു വയ്ക്കും . അതെന്തിനാണെന്നു മനസ്സിലായില്ല.. - ആഹ എല്ലാം പറഞ്ഞുതരുന്നവരാണെന്നു പറഞ്ഞിട്ട്!!!
എന്തായാലും കൊള്ളാം... ആ ഔട്ട്ഫോക്കസായ വീരനെ മാക്രോമോഡില്‍ ഒന്നു പകര്ത്തിക്കൂടായിരുന്നോ?
--
നല്ല ഫോട്ടൊകള്‍, സ്കൂളിലേക്ക് പ്രൊജെക്ട് തയാറാക്കാന്‍ പാകത്തിനാണല്ലോ ഇട്ടിരിക്കുന്നത്, താങ്ക്സ്.
ദില്ബുവിന്റെ കമന്റ് കൊള്ളാം. ടിങ്കുവിന്റെ പടമൊന്നിട്ടിരുന്നെങ്കില് കാണായിരുന്നു.
പോസ്റ്റ് നന്നായി,കുറച്ച് കൂടി വിവരങ്ങള്‍ ചേര്‍ക്കാമായിരുന്നു.
ഉണ്ണിക്കുട്ടാ ബാച്ചിക്ലബ്ബീന്ന് ഒരു മാസത്തേക്ക് സസ്പെന്റ് ചെയ്യണാ?
നല്ലോര് ചാന്‍സ് വെള്ളത്തിലാക്കിക്കളഞ്ഞില്ലേ:(
ഓടോ: ഉണ്ണിക്കുട്ടന് ആണാണോ പെണ്ണാണോ?
നിന്റെ പ്രൊഫൈലില്‍ ഇട്ടിട്ടുണ്ട് സമ്മതിച്ചു.
പക്ഷേ നിന്റെ ഒറിജിനല്‍ പേര് കണ്ട് ആര്‍ക്കൊക്കെയോ ഡൌട്ടടിച്ചിട്ടുണ്ടോന്നാ...
നല്ല പോസ്റ്റ്.
ഉണ്ണുകുട്ടാ... ഒന്നു വിശദീകരിച്ചുതാ.. ഇനി ഈ കൊക്കൂണ്‍ എന്തു ചെയ്യും?, പുഴുക്കളെ കൊല്ലുമോ?, ഇതറിയുന്നവര്‍ മറ്റാരുമുണ്ടെങ്കില്, ദയവു ചെയ്തൊന്നു പറയുമോ.
അജീ,
കൊക്കൂണ്‍ ചൂട് വെള്ളത്തില്‍ ഇട്ടിട്ടാണ് പട്ട് നൂല് എടുക്കുക. അപ്പോള്‍ കൊക്കൂണിന്റെ ഉള്ളിലെ പുഴു ചാവുമോ എന്നറിയില്ല. ഉഷ്ണിക്കുന്നുണ്ടാവും എന്ന് തീര്‍ച്ച.
ഉണ്ണിക്കുട്ടാ വളരെ നന്നായിരിക്കുന്നു പോസ്റ്റ്
ഈ കൊക്കുണ്‍ ശലഭമാവാതിരിക്കാന് ചൂടു വെള്ളത്തിലിട്ട് അതിനെ കൊല്ലും. ശലഭമായാല് കൊക്കുണില്‍ തുളയുണ്ടാവും അങ്ങനെ പട്ടുനൂല്‍ മുറിയും അതു ഒഴിവാക്കാന്‍. എഷ്യയിലെ ചില രാജ്യക്കാര്‍(ഏതാന്നു ഞാന്‍ മറന്നു പോയി) ഇതിനുള്ളിലെ പുഴുവിനെ തിന്നും. മാര്‍ക്കറ്റില്‍ ലാര്‍വയെ കൂട്ടിയിട്ട് വില്‍ക്കുന്ന ഫോട്ടോ കണ്ടു. 10 കൊക്കൂണിലെ പട്ടുനൂലിഴ അഴിച്ചെടുത്താല്‍ എവറസ്റ്റിന്റെ നീളം വരുമെന്നു വിക്കിയില്‍ വായിച്ചു.
ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയിരുന്നു കുറച്ചു നാള്. അന്നു മള്‍ബറി ഇല പറിക്കാന്‍ പോവുന്നതും തീറ്റ കൊടുക്കുന്നതും ട്രേ വ്യത്തിയാക്കുന്നതും എല്ലാം ഓര്‍മ്മ വന്നു ഇതു കണ്ടപ്പോ :)
ഇതിന്റ് തുടര്‍ച്ച ദൈവം സഹായിച്ചാല്‍ എനിക്കു പോസ്റ്റു ചെയ്യാന്‍ ചിലപ്പോള്‍ സാധിച്ചേക്കും. ഞാന്‍ ഒരു കൊക്കൂണ്‍ വിരിയാന്‍ കാത്തിരിപ്പു തുടങ്ങിയിട്ട് കുറച്ചു ദിവസായീ. അതു അതിനുള്ളില്‍ ചത്തു പോയോന്നു ഒരു സംശയമുണ്ട്. ആ കൊക്കുണും കര്‍ണ്ണാടകയില്‍ നിന്നു തന്നെ.
വയ്യ!ഈ ദില്ബൂന്റൊരാക്രാന്തം,എന്തേലും കേട്ടാ ചാടി പുറപ്പെട്ടോളും .ഈ പുഴുകുട്ടന്മാര് ഉണ്ടാക്കുന്നത് അണിയാന്‍ സംവിധായകന് സമ്മതിച്ചിട്ട് വേണ്ടേ!ആ പാവം സില്‍ക്കിനെ പോലെ ഉള്ളവര്‍ക്ക് അല്ലേ ഉണ്ണിക്കുട്ടാ.!
ദില്‍ബൂ,ഞാനും റ്റൈറ്റില്‍ കണ്ട് പാളിനോക്കിയതാ...ഈ ഉണ്ണിക്കുട്ടന് ചതിയന്‍ പറ്റിച്ചു.
ഹരീ..അവര്‍ പറഞ്ഞു തരാന്‍ തയാറായിരുന്നു പക്ഷെ കന്നഡ എനിക്കും അറിയില്ല മലയാളം അവര്‍ക്കും .ഈ കന്നഡ ഒരു വല്ലാത്ത ഭാഷ തന്നെ. ഒരക്ഷരം മനസ്സിലാവില്ല. ചാത്താ നിനക്കറിയവോടാ..? തമിഴു വല്ലോം ആയിരുന്നെങ്കില്‍ ഞാന്‍ തകര്‍ത്തേനെ..
ബാക്കി വിവരങ്ങള്‍ തരാനായി ഞാന്‍ ആഷയെ വേദിയിലേക്കു ക്ഷണിക്കുന്നു. വല്യ പട്ടു നൂല് കൃഷിക്കാരിയാ..പുഴൂനെ കൊല്ലുമല്ലേ.. :( ? ദുഷ്ടന്മാര് .
ദില്‍ബാ ഞാന്‍ പട്ടുനൂല്‍ പുഴു എന്നു കമന്റില്‍ ഇട്ടിട്ടും കൂടി ആദ്യം ഓടി വന്നു അല്ലെ. ഡോക്ടറെ ഒന്നു കാണിച്ചൂടെ.. :)
ചാത്താ ആര്‍ക്കാ സംശയം ..? ചെന്നൈ വരെ ഒന്നു വന്നാല്‍ സംശയം വിശദമായി മാറ്റിത്തരാം എന്നു പറഞ്ഞേക്കു... :)
വൃത്തികേട് പറയല്ലേടാ ഉണ്ണിക്കുട്ടാ.
(ചത്ത പട്ട് നൂല് പുഴുവിനെ കാണാന്‍ വലിയ വൃത്തിയുണ്ടാവില്ല എന്ന്)
സില്‍ക്ക്, സില്‍ക്ക് എന്നു കേട്ടപ്പോള്‍ ഞാന്‍ കരുതി... ങാ..നീപ്പോ, പുഴുവെങ്കി, പുഴു.. കണ്ടു പൂവന്നേ..
ഉണ്ണിക്കുട്ടോ, സംഗതി ഒരു ഫോട്ടോ ഫീച്ചറിനു പറ്റിയതുതന്നെ ട്ടോ... നന്നായിട്ടുണ്ട്...
പട്ടുനൂല്‍ പുഴുക്കളേയും കൃഷിയേയും കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ മുന്നോട്ടു വന്ന് അറിയാവുന്നതു പങ്കു വച്ചാല്‍ നന്നായിരുന്നു. ആഷേ..കമോണ്ന്ന്...
ദില്‍ബാ :)
ഉണ്ണിച്ചുട്ടാ,
കലക്കിട്ടോ. വിവരണങ്ങള്‍ കൊള്ളം (സത്യമല്ലെങ്കില്‍ നിനക്ക് കെള്ളും).
അഷേച്ചി കൂയ്,
ഒരു കൊക്കുണ്‍ വിരിയാന്‍ 280 ദിവസം വേണമ്ന്ന മ്മടെ ബീവി പറഞ്ഞത്. ഇതും അങ്ങനെ അവുമോ, അവോ. ഈ അഷേച്ചിന്റെ ഒരു കാര്യം.
ഉണ്ണി, ഓഫിനു മ്യാപ്പ്
ഹരീ..എന്റെ ക്യാമറക്ക് ആ മോഡില്ല. ഒരു പഴയ പാനസോണിക് 3 മെഗാ പിക്സല്‍ ക്യാമറയാ. ഒരെണ്ണം നല്ലതു വാങ്ങണം .
നന്നായിരിക്കുന്നു ഉണ്ണികുട്ടാ.
വിവരണങ്ങള്‍ കുറച്ചുകൂടി വേണമായിരുന്നു.
എന്തു ചെയ്യാം നീയൊരു കന്നഡനല്ലാതെ പോയല്ലോ :)
-സുല്‍
ഉണ്ണിക്കുട്ടാ വളരെ നന്നായിരിക്കുന്നു പടങ്ങളും വിവരണവും:):)
സില്‍ക്ക് എന്ന് കേട്ടപ്പോ ഞാന്‍ മറ്റു ചിലതൊക്കെ ഓര്‍ത്തു.....
(വേറോന്നുമല്ല, കാഞ്ചീപുരം സില്‍ക്കോ ബനാറസ് സില്ക്കോമറ്റോ ആയിരിക്കുമെന്ന്)
അപ്പോ സില്‍ക്കിനെ ആരും ഇതു വരെ മറന്നിട്ടില്ല ....അല്ലേ..?
ഹ ഹ ഹ .. യെങനെ മറക്കാനാഡോ... യെന്തായാലും സില്‍ക്ക് സില്‍ക്ക് എന്നുപറഞ് താന്‍ കൊടുത്തതും തുണിയില്ലാത്ത, നഗ്നരായ കുറേ ജീവികളെയാണല്ലോ... so, ആ വഴിക്കും, കുറച്ച് മാചിംഗ് ഒക്കെ ഒണ്ടേയ്!!! :)
ഉണ്ണികുട്ടാ,നല്ല പോസ്റ്റ്.ഞാന്‍ കരുതിയിരുന്നത് ഈ പട്ടുനൂല്‍ പുഴുക്കള്‍ മള്‍ബറി തോട്ടങ്ങളിലെ ചെടികളീല് ആണ് വളരുക എന്നായിരുന്നു. ചെടി മുറിച്ചിട്ട് കൊടുത്തുള്ള വളര്‍ത്തല്‍ സെറ്റ് അപ്പ് ഇത്ര സുരക്ഷയില്‍ ആണെന്നറിഞ്ഞില്ല. കൂടുകളില്‍ ആണോ ഈ പുഴുക്കള്‍?
സില്‍ക്ക എന്ന് കരുതുയിട്ട് വന്നതല്ല പട്ട്നൂല്പുഴു എന്ന് വിചാരിച്ചിട്ട് തന്നെയാണ് വന്നത്.തെറ്റിധരിക്കല്ലെ.ഫോട്ടൊകളും വിവരണങ്ങളും നന്നായിട്ടുണ്ട്.
കൂടുതലറിയണമെന്നാഗ്രഹമുള്ളവര്ക്ക് ഇവിടെ ഞെക്കാം
www.chatear-michel.org/making_silk.
ഡാലീ..എനിക്കും അന്നു കണ്ട അറിവേയുള്ളൂ ഈ കാര്യത്തില്‍ . തോട്ടത്തിലെ ചെടികളില്‍ അല്ല പുഴുക്കളെ വളര്‍ത്തുക. തട്ടു തട്ടായി തിരിച്ച ഒരു മര അലമാരി പോലത്തെ ഒരു സെറ്റപ്പാണ്. അതില്‍ ഇലകള്‍ മുറിച്ചിട്ട് അതില്‍ നമ്മുടെ പുഴുക്കുട്ടന്മാരെ പിടിച്ചു ഇടും .
Post a Comment